സ്റ്റെനോഗ്രാഫി കോഴ്സ്

സ്റ്റെനോഗ്രാഫി കോഴ്സ്
Updated on

തിരുവനന്തപുരം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്സിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. +2 പരീക്ഷ പാസായിരിക്കണം. ബിരുദധാരികൾക്ക് മുൻഗണന. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവിന് വിധേയമായി പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപന്റ് . കെ.എസ്.ആർ.ടി.സി കൺസഷൻ എന്നിവ ലഭിക്കും. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 19 ന് മുൻപ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 – 2543441, 7012135122.

Related Stories

No stories found.
Times Kerala
timeskerala.com