വിവിധ സർക്കാർ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ; അപേക്ഷകൾ ക്ഷണിച്ചത് വിവിധ തസ്തികകളിൽ; വിശദ വിവരങ്ങൾ അറിയാം

job
Published on

കരാർ നിയമനം

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിഴിഞ്ഞം കേന്ദ്രത്തിൽ നിലവിലുള്ള ഒരു യങ്ങ് പ്രൊഫഷണൽ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.cmfri.org.in, 0471 2480224

ദിവസവേതന നിയമനം

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക് കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ 60 ശതമാനം മർക്കും പ്രവർത്തി പരിചയവുമുള്ളവർക്ക് കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്കും ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവർക്ക് ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് എൻജിനിയറിങ്) തസ്തികയിലേക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 22ന് രാവിലെ 10.30ന് നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

കുടുംബശ്രീയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവ്

ആലപ്പുഴ ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന കേരളാ ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം/ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ(മാര്‍ക്കറ്റിംഗ്), കൂടാതെ രണ്ടു വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി 2025 മേയ് ഒന്നിന് 30 വയസ്സ് കവിയാന്‍ പാടുള്ളതല്ല.
പ്രതിമാസ ശമ്പളം : 20000/. ഒഴിവുകളുടെ എണ്ണം:ഒന്ന്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യരായവര്‍ വെള്ളപേപ്പറിലെ അപേക്ഷയോടൊപ്പം ബയോഡേറ്റാ,
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി മേയ്
21ന് വൈകുന്നേരം അഞ്ചു മണിക്കുള്ളില്‍ ആലപ്പുഴ ജില്ലാ മിഷന്‍ ഓഫീസില്‍
നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന്
മുകളില്‍ കെ.ബി.എഫ്.പി.സി.എല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവിലേക്കുള്ള അപേക്ഷ
എന്നു വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം : ജില്ലാ മിഷന്‍ കോഡിനേറ്റര്‍,കുടുംബശ്രീ, വലിയകുളം,ആലപ്പുഴ - 688001.

വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം , കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഒഴിവുള്ള ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് മെയ് 23 ന് അഭിമുഖം നടത്തും. രാവിലെ 10 മണിക്കാണ് കമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ അഭിമുഖം. എം.കോം ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് യോഗ്യത. അന്നേദിവസം രാവിലെ 11 മണിക്ക് നടക്കുന്ന ഇസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി തസ്തികകൾക്ക് ബി.കോം ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

സൈക്കോളജിസ്റ്റ് അഭിമുഖം

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. അഭിമുഖം മെയ് 19 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2282020.

ഗസ്റ്റ് അധ്യാപക ഒഴിവ്

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2025- 26 അധ്യയന വർഷത്തിൽ ഡാൻസ് (കേരള നടനം), വീണ, മൃദംഗം വിഭാഗങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഡാൻസ് (കേരള നടനം) വിഭാഗം ഉദ്യോഗാർഥികൾ മേയ് 23 ന്  രാവിലെ 10 നും വീണ വിഭാഗം ഉദ്യോഗാർഥികൾ മേയ് 24 ന് രാവിലെ 10.30 നും കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം. എല്ലാ ഉദ്യോഗാർഥികളും അര മണിക്കൂർ മുന്നേ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

ഓഫീസ് ട്രെയിനി ഒഴിവ്

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് മേയ് 14ന് അഭിമുഖം നടക്കും. കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ കമ്പ്യൂട്ടർ എൻജിനിയറിങ്ങിലെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർഥികൾ രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ്
 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ  ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ തിരഞ്ഞെടുക്കുന്നു. മെയ് 20ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പ് ,  പരിചയ രേഖ സഹിതം ജില്ലാ കാര്യാലയത്തില്‍ ഹാജരാകണം. യോഗ്യത- എംഎസ്‌സി (കെമിസ്ട്രി/ മൈക്രോ ബയോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ) ബിരുദം (50 ശതമാനം മാര്‍ക്കോടെ) പ്രായപരിധി 28. സ്റ്റൈപന്റ് 10000. പരിശീലന കാലം - ഒരു വര്‍ഷം. ഫോണ്‍ : 0468 2223983.

Related Stories

No stories found.
Times Kerala
timeskerala.com