
എറണാകുളം പി.എം.ജി.എസ്.വൈ പ്രോഗ്രാം ഇബ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ പ്രതീക്ഷിക്കുന്ന സീനിയര്‍ അക്കൗണ്ടൻ്റ് ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം 20,065 രൂപ. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 10 ദിവസത്തിനകം കാര്യാലയത്തില്‍ തപാല്‍, ഇമെയില്‍ മുഖേനയോ ലഭിച്ചിരിക്കണം.
യോഗ്യത: അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്ന് സീനിയര്‍ ഓഡിറ്റര്‍ അക്കൗണ്ടന്റ് ആയി വിരമിച്ച വ്യക്തിയോ അല്ലെങ്കില്‍ പി ഡബ്ലിയു ഡി/എല്‍ എസ് ജി ഡി/ഇറിഗേഷന്‍ വകുപ്പുകളില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് ആയി വിരമിച്ച വ്യക്തിയോ ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
ഇ-മെയില്‍ l:piuekm@gmail.com ഫോണ്‍ : 04842421751.