
ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം: 1. ഹോണറേറിയം: പ്രതിമാസം 29,535രൂപ.
യോഗ്യത: എംഎസ്ഡബ്ല്യു (അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ നേടിയ ബിരുദാനന്തര ബിരുദം. സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. ഇടുക്കി ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന (ഇംഗ്ലീഷും മലയാളവും ടൈപ്പ് ചെയ്യാന്‍ കഴിയണം). പ്രായപരിധി: ഇന്റര്‍വ്യൂ തീയതിയില്‍ 40 വയസ് കവിയാന്‍ പാടില്ല.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ഫോട്ടോ പതിച്ച ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിലെ (പഴയ ബ്ലോക്ക്) കോണ്‍ഫറന്‍സ് ഹാളില്‍ 2025 ജൂലൈ 15, രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവുകള്‍ക്ക് വിധേയമായിട്ടായിരിക്കും കരാര്‍ നിയമനം. നിര്‍ദിഷ്ട എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ മാത്രം ജോലിയില്‍ പ്രവേശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 04862-220126, 8714621992. ഇ-മെയില്‍: dpoidk11@gmail.com