
ഇന്റര്‍ ലിങ്കിങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ ഓഗസ്റ്റ് 16ന് രാവിലെ പത്ത് മുതല്‍ 'പ്രയുക്തി-2025' എന്ന പേരില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. സെയില്‍സ്, മാര്‍ക്കറ്റിങ്, ഐടി, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികളിലെ ആയിരത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പങ്കെടുക്കാന്‍ 0495 2370176 (എംപ്ലോബിലിറ്റി സെന്റര്‍, കോഴിക്കോട്), 0496 2615500 (കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍, പേരാമ്പ്ര) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സ്പോട്ട് അഡ്മിഷനും ഉണ്ടാകും.