
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ നാലിന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍ നടക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 18നും 60നും ഇടയില്‍ പ്രായമുള്ള ബാച്ച്ലര്‍ ഓഫ് ഫിസിയോ തെറാപ്പിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0494 2608282.