
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ : 082/2024) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 18, 19 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ കൊല്ലം ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈൽ മെസ്സേജ്, എസ്. എം. എസ്. എന്നിവയിലൂടെ അയച്ചിട്ടുണ്ട്.