
ആലപ്പുഴ ജില്ലയിൽ പുരുഷ/വനിതാ ഹോംഗാർഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, ആസ്സാംറൈഫിൾസ് തുടങ്ങിയസൈനിക അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ, ഫയർ ആന്റ്റെസ്ക്യൂ സർവ്വീസസ് എന്നീ സംസ്ഥാന സർവ്വീസുകളിൽ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. പ്രായ പരിധി - 35 - 58. പ്രായംകുറഞ്ഞവർക്ക് മുൻഗണന നല്‌കുന്നതാണ്. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസ്സായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസ്സായിട്ടുള്ളവരുടെ അഭാവത്തിൽ ഏഴാംസ്റ്റാർഡേർഡ് പാസ്സായിട്ടുള്ളവരെ പരിഗണിക്കും. ഏതെങ്കിലും സർക്കാർ സർവ്വീസിൽ ജോലിയുളളവർ അപേക്ഷിക്കാൻ യോഗ്യരല്ല.
അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയർ & റെസ്ക്യൂ സർവ്വീസസ്, ആലപ്പുഴ ഓഫീസിൽ ലഭ്യമാണ്. അപേക്ഷകൾ ഫയർ&റെസ്ക്യൂ സർവ്വീസസ് ജില്ലാ ഓഫീസിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കും. അപേക്ഷകർ പ്രായം. മേൽവിലാസം, യോഗ്യത, മുൻകാല സർവ്വീസ് എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. അവസാനതീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0477-2230303.0477-2251211