
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം)
(കാറ്റഗറി : 663/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് 12ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നടക്കും. അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അന്നേ ദിവസം രാവിലെ 9.30 ന് അസ്സല്‍ പ്രമാണങ്ങള്‍, ഒ.റ്റി.വി സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.