
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കെയർ ടേക്കേഴ്സിനെ ആവശ്യമുണ്ട്. മതിയായ യോഗ്യതയും സേവന തൽപരതയുമുള്ള വനിതകൾ നേരിട്ട് സെപ്റ്റംബർ 10 ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ മിനിമം പ്ലസ്ടു / പ്രീഡിഗ്രി പാസായ 28-42 വയസിനുള്ളിൽ പ്രായമുള്ളവരും കുട്ടികളുടെ പരിചരണ രംഗത്ത് പ്രവർത്തന പരിചയമുള്ളവരുമായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ചൈൽഡ് ലിറ്റിൽ പ്ലാനറ്റ് ദത്തെടുക്കൽ കേന്ദ്രം, സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം മേൽവിലാസത്തിൽ രാവിലെ 10 ന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 6282508023.