ഹിന്ദി ട്രാൻസലേറ്റർ ഒഴിവ് | Translator Vacancy

Translator Vacancy
Published on

എറണാകുളം ജില്ലയിലെ കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ ഹിന്ദി ട്രാൻസ്‌ലേറ്ററിന്റെ തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. 45800-121300 ആണ് ശമ്പളം. ഉയർന്ന പ്രായപരിധി 2025 ഏപ്രിൽ നാലിന് 35 വയസ്സ് ആണ് . നിയമാനുസൃത ഇളവുകൾ അനുവദനീയം. ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ഉള്ള ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഒരു സർക്കാർ/ പൊതുമേഖലാ സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് ട്രാൻസ്‌ലേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ യോഗ്യത, പ്രവൃത്തി പരിചയ എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 22 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com