
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഫൈൻ ആർട്സ് വിഭാഗത്തിൽ ഹിസ്റ്ററി ഓഫ് ആർട്ട് ആന്റ് ഏസ്തറ്റിക്സിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. യു ജി സി യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ജൂലൈ 17ന് രാവിലെ 10.30ന് ഫൈൻ ആർട്സ് വിഭാഗത്തിൽ നടക്കുന്ന വാക്ക് - ഇൻ – ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും 760/-രൂപ അപേക്ഷാഫീസുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
സംസ്കൃത സർവ്വകലാശാലയിൽ എം. എ. (സംസ്കൃതം വേദാന്തം); സ്പോട്ട് അഡ്മിഷൻ ജൂലൈ 16ന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം വേദാന്തം വിഭാഗത്തിൽ ഒഴിവുളള പി. ജി. സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ 16 ന് രാവിലെ 10ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. എസ്. സി. (മൂന്ന്), എസ്. ടി. (ഒന്ന്), ഒ. ബി. എക്സ് (ഒന്ന്), ഒ. ബി. സി (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സംസ്കൃതം വേദാന്തം വിഭാഗത്തിൽ എത്തിച്ചേരണം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കും