
തിരുവനന്തപുരം ചാല ഗവ ഐ.ടി.ഐയിലെ അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിംഗ്) ടെക്‌നീഷ്യൻ, മൾട്ടി മീഡിയ അനിമേഷൻ സ്‌പെഷ്യൽ എഫക്ട്‌സ് എന്നീ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (താൽക്കാലികം) അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ഒക്ടോബർ 13ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐ. പ്രിൻസിപ്പലിന് മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2459255.