
പുന്നപ്ര ഡോ. അംബേദ്‌കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ കൗൺസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കൗൺസിലിംഗിൽ പ്രവർത്തി പരിചയമുള്ള സൈക്കോളജി/സോഷ്യോളജി/സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരുമാകണം (പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മാത്രം മറ്റു വിഭാഗക്കാരെ പരിഗണിക്കും). 20,000 രൂപയാണ് പ്രതിമാസ ഓണറേറിയം. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തിൽ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷ മാതൃക Scdd Alappuzha എന്ന ഫേസ്ബുക്ക് പേജിലും, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജി എം ആർ എസ് പുന്നപ്ര, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിലും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വൈകിട്ട് അഞ്ച് മണി. ഫോൺ: 0477 2252548.