
വര്‍ക്കല ഗവ.ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
കുക്ക് അസിസ്റ്റന്റ് കം മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, സെക്യൂരിറ്റി, ആയുര്‍വേദ തെറാപ്പിസ്റ്റ് (ഫീമെയില്‍), പഞ്ചകര്‍മ്മ അറ്റന്‍ഡര്‍ (ഫീമെയില്‍), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.
പ്രായപരിധി 50 വയസ്സ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 13, 15 തീയതികളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0470-2605363
'പ്രയുക്തി' തൊഴിൽ മേള: 245 പേർക്ക് ജോലി ലഭിച്ചു
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ. കോളേജിൽ സംഘടിപ്പിച്ച "പ്രയുക്തി" തൊഴിൽ മേളയിൽ 245 പേർക്ക് ജോലി ലഭിച്ചു. 26 ഉദ്യോഗദായകരും 583 ഉദ്യോഗാർത്ഥികളും പങ്കെടുത്ത മേളയിൽ 443 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ആറ്റിങ്ങൽ ഗവ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ആരിഫ് എം മേള ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആനി ഐസക് അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസർ താരാ വി ജി, കോളേജ് പ്ലെയ്സ്മെന്റ് ഓഫീസർ ഡോ. സൗമ്യ എസ്, ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൈ.പി ഷമീർ സി കെ, ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ നഹാസ് അഹമ്മദ് എ തുടങ്ങിയവർ പങ്കെടുത്തു.