ആയൂര്‍വേദ നഴ്സ് താത്കാലിക നിയമനം

ആയൂര്‍വേദ നഴ്സ് താത്കാലിക നിയമനം
Published on

എറണാകുളം : ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത: ഡിഎഎംഇ അംഗീകരിച്ച ആയൂര്‍വേദ നഴ്സിംഗ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്.

അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം സെപ്തംബര്‍ 22-ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം

Related Stories

No stories found.
Times Kerala
timeskerala.com