
പട്ടികവിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം (പി.ഒ.എ ആക്റ്റ്), പൗരാവകാശ സംരക്ഷണ നിയമം എന്നിവ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ലീഗല്‍സെല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, ലീഗൽ അഡ്വൈസർ , ലീഗൽ കൗൺസിലർ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായിരിക്കണം.
ലീഗൽ അഡ്വൈസർ:
തിരുവനന്തപുരത്ത് പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിലാണ് നിയമനം. ഒരൊഴിവാണുള്ളത്. നിയമ ബിരുദവും (എല്‍.എല്‍.ബി/എല്‍.എല്‍.എം) കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും . പ്രായപരിധി 21 നും 45 നുമിടയില്‍. 25000 രൂപ ഓണറേറിയം ലഭിക്കും
ലീഗല്‍ കൗണ്‍സിലര്‍: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലാ ഓഫീസുകളില്‍ ഓരോ ഒഴിവുകളുണ്ട്. നിയമ ബിരുദവും (എല്‍.എല്‍.ബി/എല്‍.എല്‍.എം) കുറഞ്ഞത് അഡ്വക്കേറ്റായി രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 21 നും 40 നുമിടയില്‍. 20000 രൂപ ഓണറേറിയം ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലൈ 15. വിശദവിവരങ്ങള്‍ക്ക്: ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വികാസ് ഭവന്‍ നാലാം നില, തിരുവനന്തപുരം. ഫോണ്‍: 0471 2303229. വെബ്സൈറ്റ്: www.stdd.kerala.gov.in