Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeBusinessജീവനക്കാരില്‍ 50 ശതമാനം വനിതാ പങ്കാളിത്തം ലക്ഷ്യമിട്ട് വേദാന്ത

ജീവനക്കാരില്‍ 50 ശതമാനം വനിതാ പങ്കാളിത്തം ലക്ഷ്യമിട്ട് വേദാന്ത

🎙️ Latest Podcast

കൊച്ചി: തങ്ങളുടെ ജീവനക്കാരില്‍ 50 ശതമാനം വനിതകള്‍ എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നതെന്ന് ശാസ്ത്ര രംഗത്തുള്ള വനിതകളുടേയും പെണ്‍കുട്ടികളുടേയും അന്താരാഷ്ട്ര ദിനത്തോട് (ഫെബ്രുവരി 11) അനുബന്ധിച്ച് വേദാന്ത പ്രഖ്യാപിച്ചു.

തങ്ങള്‍ ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിങ്, ഗണിത ബിരുദധാരികളില്‍ നിന്ന് നിയമിച്ചവരില്‍ 35 ശതമാനത്തിലേറെയും വനിതകളാണെന്നും വേദാന്ത പ്രഖ്യാപിച്ചു. ഈ അടിത്തറയുമായാണ് ശാസ്ത്ര, സാങ്കേതികവിദ്യാ, എഞ്ചിനീയറിങ്, ഗണിത മേഖലകളില്‍ നിയമിക്കുന്നവരില്‍ 50 ശതമാനം വനിതകളായിരിക്കണം എന്ന ലക്ഷ്യം നിശ്ചയിച്ചത്.

ഇന്ത്യയിലെ ലോഹ, ഖനന, നിര്‍മാണ, ഊര്‍ജ്ജ മേഖലകളില്‍ വലിയ മാറ്റത്തിന്‍റെ തുടക്കമാണ് ഇതിലൂടെ സാധ്യമാകുന്നത്. മുഖ്യ വ്യവസായ മേഖലകളിലെ വനിതാ പങ്കാളിത്തം ഗണ്യമായ രീതിയില്‍ വര്‍ധിപ്പിക്കുന്ന വിധത്തിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേദാന്ത മുന്നോട്ടു പോകുന്നത്.

യഥാര്‍ത്ഥ ആത്മനിര്‍ഭര്‍, വികസിത് ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിനു രൂപം നല്‍കുന്നത് ശാസ്ത്ര, സാങ്കേതികവിദ്യാ മേഖലകളായിരിക്കുമെന്ന് വേദാന്ത നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ഹിന്ദുസ്ഥാന്‍ സിങ്ക് ചെയര്‍പേഴ്സണുമായ പ്രിയ അഗര്‍വാള്‍ ഹെബ്ബര്‍ പറഞ്ഞു. വനിതാ മൈനര്‍മാരെ ആദ്യമായി ഖനികള്‍ക്കുള്ളിലേക്ക് അയച്ചതും ഖനികളിലെ രാത്രി ഷിഫ്റ്റുകളില്‍ നിയോഗിച്ചതും വേദാന്തയാണ്. നേതൃ നിരയിലേക്കു കടക്കാനുള്ള തീരുമാനമെടുക്കാന്‍ ഇതു പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നതായും പ്രിയ അഗര്‍വാള്‍ ഹെബ്ബര്‍ കൂട്ടിച്ചേര്‍ത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.