Tata Power: മൂന്ന് മാസം കൊണ്ട് 220 മെഗാവാട്ട് ശേഷിയുള്ള 45500 പുരപ്പുറ സോളാര്‍ ഇൻസ്റ്റലേഷനുകളെന്ന റെക്കോര്‍ഡ് നേട്ടവുമായി ടാറ്റ പവർ റിന്യൂവബിള്‍സ്

 Tata Power
Published on

കൊച്ചി: 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ റെക്കോർഡ് നേട്ടം കൈവരിച്ച് മുൻനിര പുരപ്പുറ സോളാർ കമ്പനിയായ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്. 45,589 പുരപ്പുറ സോളാർ ഇൻസ്റ്റലേഷനുകളാണ് 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ കമ്പനി നേടിയത്. 2025 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ കൈവരിച്ച 8838 ഇൻസ്റ്റലേഷനുകളെ അപേക്ഷിച്ച് 416 ശതമാനം വർധനയാണ് ഇത്. ടാറ്റ പവര്‍ കമ്പനി ലിമിറ്റഡിന്‍റെ ഉപസ്ഥാപനമാണ് ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്.

2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ഇൻസ്റ്റലേഷനുകൾ ടാറ്റ പവർ റിന്യൂവബിൾ എനർജിയെ ആകെ 204,443 പുരപ്പുറ സോളാർ ഇൻസ്റ്റലേഷനുകളിലേക്ക് എത്തിച്ചു. ഇതിലൂടെ മൊത്തം ശേഷി 3.4 ജിഗാവാട്ടായി വര്‍ദ്ധിച്ചു.

400-ലധികം നഗരങ്ങളിലായി 604 ചാനൽ പങ്കാളികളുടെ ശക്തമായ ശൃംഖലയും 560 നഗരങ്ങളിലായി 240 അംഗീകൃത സേവന പങ്കാളികളും ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിനുണ്ട്. 1.8 ലക്ഷത്തിലധികം വരുന്ന ഗാര്‍ഹിക മേഖലയിൽ നിന്നുള്ള ഉപഭോക്താക്കള്‍ ഉൾപ്പെടെ, 2 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് കമ്പനിക്ക്.

സോളാർ നിർമ്മാണ മേഖലയിൽ തന്ത്രപരമായ വിപുലീകരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്.. 4.3 ജിഗാവാട്ട് സെല്ലുകളുടെയും മൊഡ്യൂളുകളുടെയും മികച്ച നിർമ്മാണ ശേഷികൊണ്ടും, 3.4 ജിഗാവാട്ടിന് മുകളില്‍ ശേഷിയുള്ള പുരപ്പുറ സോളാർ ഇൻസ്റ്റലേഷനുകളിലൂടെയും രാജ്യത്തിന്‍റെ ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജ ഭാവിയിലേക്കുള്ള ത്വരിതഗതിയിലുള്ള പരിവർത്തനത്തെ മുന്നോട്ട് നയിക്കുകയാണ് ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്.

Related Stories

No stories found.
Times Kerala
timeskerala.com