Tata Asset Management:ഓൾ-ഇൻ-വൺ ഇൻവെസ്റ്റ്‌മെന്‍റ് ആപ്പുമായി ടാറ്റ അസറ്റ് മാനേജ്മെന്‍റ്

Tata Asset Management
Published on

കൊച്ചി: ഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക ലോകത്തിന്‍റെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ടാറ്റ അസറ്റ് മാനേജ്‌മെന്റ് പുറത്തിറക്കി. ലാളിത്യം, ഇന്‍റലിജൻസ്, വ്യക്തിഗത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ നൽകുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായാണ് ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള ഫിനാൻഷ്യൽ റോഡ്‌മാപ്പ്, മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഒരിടത്ത് കാണുന്നതിനുള്ള പോർട്ട്‌ഫോളിയോ 360, നേരത്തെയുള്ള വിരമിക്കൽ ആസൂത്രണത്തിനുള്ള ഫയർ കാൽക്കുലേറ്റർ, നിക്ഷേപ തിരഞ്ഞെടുപ്പുകൾ സൂക്ഷിക്കുന്നതിനുള്ള സ്‌മാർട്ട് കാർട്ട്, ലളിതവും സുരക്ഷിതവുമായ ഓൺബോർഡിംഗ് പ്രക്രിയ തുടങ്ങി നിരവധി സവിശേഷതകൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നിക്ഷേപകരെ എല്ലാ ഘട്ടങ്ങളിലും സഹായിക്കുന്നതിനായി പഠന മൊഡ്യൂളുകളും ചാറ്റ്ബോട്ട് പിന്തുണയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

നിക്ഷേപ പ്രക്രിയയെ കൂടുതൽ ലളിതവും സ്മാർട്ടും എല്ലാവർക്കും പ്രാപ്യവുമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ ആപ്പ്. സാമ്പത്തിക ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞു പഠിക്കാനും നിക്ഷേപം നടത്താനും നിക്ഷേപകർക്ക് ആവശ്യമായ എല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ഈ ആപ്പിലൂടെ ലഭ്യമാകും.

തങ്ങളുടെ എല്ലാ സാമ്പത്തിക ആസ്തികളിലും നിയന്ത്രണവും വ്യക്തതയും നല്കുന്ന ഒരു മികച്ച പ്ലാറ്റ്ഫോം ഇന്നത്തെ നിക്ഷേപകര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ടാറ്റ അസറ്റ് മാനേജ്മെന്‍റിന്‍റെ ചീഫ് ഡിസ്ട്രിബ്യൂഷൻ ആൻഡ് ഡിജിറ്റൽ ഓഫീസർ ഹേമന്ത് കുമാർ പറഞ്ഞു. തടസ്സമില്ലാത്ത ട്രാക്കിംഗ്, ഏകീകൃത പോർട്ട്ഫോളിയോ വീക്ഷണം, വ്യക്തിഗതമാക്കിയ അനുഭവം എന്നിവ ഒരുമിച്ച് നല്കിക്കൊണ്ട് ഉപയോക്താക്കൾക്ക് ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാൻ ഈ ആപ്പ് സഹായിക്കുമന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com