ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സുമായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്

SBI General Insurance
Published on

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. സ്വന്തമായും വാടകയ്ക്ക് എടുത്തതുമായ വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കുമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക.

തീപിടുത്തമുണ്ടായാല്‍ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന ഫയര്‍ കവര്‍ ഒഴികെയുള്ളവ ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ച് ക്രമീകരിക്കാം എന്നതാണ് എസ്ബിഐ ജനറല്‍ ഫ്‌ളെക്‌സി ഹോം ഇന്‍ഷുറന്‍സിന്റെ പ്രത്യേകത. വിലപ്പെട്ട വസ്തുക്കള്‍ക്കുള്ള സംരക്ഷണം, താല്‍ക്കാലിക താമസത്തിനുള്ള ചെലവുകള്‍, മോഷണത്തില്‍ നിന്നുള്ള പരിരക്ഷ തുടങ്ങിയവ ആഡ്-ഓണുകളില്‍ ഉള്‍പ്പെടുന്നു. ഒന്നിലധികം അധിക പരിരക്ഷകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് കിഴിവും ലഭിക്കും.

വീടിന്റെ ഘടന, അതിലെ വസ്തുക്കള്‍, മറ്റ് അധിക അപകടസാധ്യതകള്‍ എന്നിവയ്ക്ക് സമഗ്രമായ പരിരക്ഷ ലഭിക്കും. സ്വത്തിന് നാശനഷ്ടം സംഭവിക്കല്‍, പ്രകൃതിദുരന്തങ്ങള്‍, തീപിടുത്തം, മോഷണം എന്നിവയില്‍ നിന്നും ഈ പോളിസി സംരക്ഷണം നല്‍കും. കൂടാതെ മറ്റ് അപ്രതീക്ഷിത വിപത്തുകള്‍ക്കും പരിരക്ഷ നല്‍കുന്നതിനാല്‍ സംരക്ഷണം തേടുന്ന വീട്ടുടമകള്‍ക്കും വാടകക്കാര്‍ക്കും മികച്ച പദ്ധതിയാണിത്. ഒരൊറ്റ തവണ പണം അടച്ച് 20 വര്‍ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനും സാധിക്കും.

ഓരോ വീടും അതിന്റെ സുരക്ഷാ ആവശ്യങ്ങളും പ്രധാനപ്പെട്ടതാണെന്ന ചിന്തയിലാണ് ഇത്തരമൊരു പദ്ധതി കൊണ്ടു വന്നതെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ ചീഫ് പ്രൊഡക്ട്, മാര്‍ക്കറ്റിംഗ് ഓഫീസറായ സുബ്രഹ്‌മണ്യന്‍ ബ്രഹ്‌മജോസ്യുല പറഞ്ഞു. വീട്ടുടമയ്ക്കും വാടകക്കാരനും വ്യത്യസ്തമായ ഇന്‍ഷുറന്‍സിന്റെ ആവശ്യകതയാണുള്ളത്. എസ്ബിഐ ജനറല്‍ ഫ്‌ളെക്സി ഹോം ഇന്‍ഷുറന്‍സിലൂടെ ഇച്ഛാനുസൃതവും സമഗ്രവുമായ പരിപൂര്‍ണ്ണ പരിരക്ഷയാണ് നല്‍കുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാവുന്ന രീതിയിലാണ് ഈ പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റത്തവണ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവും എളുപ്പത്തിലുള്ള ക്ലെയിം പ്രക്രിയയും ഈ പോളിസിയുടെ പ്രത്യേകതയാണ്. പോളിസി ഉടമകള്‍ക്ക് സാമ്പത്തിക സ്ഥിരതയും മനസ്സമാധാനവും നല്‍കാനും നൂതനവും സമഗ്രവുമായ ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ നല്‍കാനുമുള്ള എസ്ബിഐ ജനറലിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണീ പോളിസി.

Related Stories

No stories found.
Times Kerala
timeskerala.com