റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്തു | Roadstar Infra Investment Trust listed on NSE

റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് ഇന്ത്യയില്‍ നേരിട്ടും അല്ലാതെയും അടിസ്ഥാന സൗകര്യപദ്ധതികള്‍ നടത്തുകയും നിക്ഷേപിക്കുകയും ചെയ്യുന്നു
Roadstar
Published on

കൊച്ചി: ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്‍റെ (ഐഎല്‍ & എഫ്എസ്) അടിസ്ഥാന സൗകര്യ മേഖലയ്ക്കായുള്ള നിക്ഷേപ പദ്ധതിയായ (ഇന്‍വിറ്റ്) റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്തു.

ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നന്ദ് കിഷോര്‍, റോഡ്സ്റ്റാര്‍ ഇന്‍വെസ്റ്റ് മാനേജേഴ്സ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ജെ എന്‍ സിങ്, സിഇഒ ഡെന്നി സാമുവല്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആറു സംസ്ഥാനങ്ങളിലായി 685.16 കിലോമീറ്റര്‍ വരുന്ന ആറ് റോഡ് ആസ്തികളും 8592 കോടി രൂപയുടെ മൂല്യവും ഉള്ള സ്ഥിതിയിലാണ് ഈ ലിസ്റ്റിങ് നടത്തിയിട്ടുള്ളത്. ഇന്‍വിറ്റ് നിയന്ത്രണങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് ഇന്ത്യയില്‍ നേരിട്ടും അല്ലാതെയും അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടത്തുകയും നിക്ഷേപിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് മുന്നേറുന്നത്.

ഐഎല്‍ ആന്‍ഡ് എഫ്എസ് ഇന്‍വിറ്റിന്‍റെ വിജയകരമായ ലിസ്റ്റിംഗ് പുതിയ ബോര്‍ഡ് തിരഞ്ഞെടുത്തും പൂര്‍ത്തിയാക്കിയതുമായ നൂതനമായ ഒരു പരിഹാര മാര്‍ഗത്തെയാണ് കാണിക്കുന്നത്. ഇതിലൂടെ റോഡ് ആസ്തികള്‍ക്ക് കാര്യക്ഷമമായ പരിഹാരം ഉറപ്പാക്കുകയും പരമാവധി വരുമാനം നല്‍കുകയും ചെയ്യുന്നുവെന്ന് ഐഎല്‍ & എഫ്എസ് ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നന്ദ് കിഷോര്‍ പറഞ്ഞു.

എന്‍എസ്ഇയില്‍ ഐഎല്‍ & എഫ്എസ് ഇന്‍വിറ്റിന്‍റെ വിജയകരമായ ലിസ്റ്റിംഗ് ഐഎല്‍ & എഫ്എസിയുടെ വലിയൊരു ഭാഗം കടബാധ്യത പരിഹരിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ്. ലിസ്റ്റിംഗിന് ശേഷം ബദല്‍ നിക്ഷേപ മേഖലയില്‍ താല്‍പ്പര്യമുള്ള അപകടസാധ്യത കുറഞ്ഞ നിക്ഷേപകരുടെ ഒരു പുതിയ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് റോഡ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്‍റ് മാനേജേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡെന്നി സാമുവല്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com