ഓണ’ക്കുടിയില്‍’ റെക്കോര്‍ഡിട്ട് കേരളം: വിറ്റുപോയത് 818 കോടിയുടെ മദ്യം | Record liquor sales in onam season

ഓണ’ക്കുടിയില്‍’ റെക്കോര്‍ഡിട്ട് കേരളം: വിറ്റുപോയത് 818 കോടിയുടെ മദ്യം | Record liquor sales in onam season
Published on

തിരുവനന്തപുരം: ഓണസീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കേരളം. 818.21 കോടിയുടെ മദ്യമാണ് ഓണക്കാലത്ത് കേരളത്തില്‍ വിറ്റുപോയത്.(Record liquor sales in onam season)

809.25 കോടിയുടെ മദ്യമാണ് മുൻവർഷം വിറ്റുപോയത്. മദ്യവിൽപ്പന വീണ്ടും റെക്കോർഡിട്ടത് നാലാം ഓണത്തിൻ്റെ വിറ്റുവരവ് കണക്കുകള്‍ പുറത്തുവന്നതോടെയാണ്. ഇത് ഈ മാസം 6 മുതല്‍ 17 വരെയുള്ള കണക്കാണ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 കോടിയുടെ വര്‍ധനയാണ് ഇത്തവണ മദ്യവിൽപനയിൽ ഉണ്ടായത്. തിരുവോണത്തിന് അവധിയായിരുന്നുവെങ്കിലും, അത് കഴിഞ്ഞുള്ള അവിട്ടം ദിനത്തിലുണ്ടായ റെക്കോർഡ് മദ്യവിൽപ്പനയാണ് മൊത്തത്തിൽ പ്രതിഫലിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com