
തിരുവനന്തപുരം: ദീപാവലി മുഹൂര്‍ത്തവ്യാപാരം ആഘോഷിച്ച് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ.) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ ചരിത്രത്തില്‍ നിക്ഷേപകരെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് എന്‍എസ്ഇ ദീപാവലി മുഹൂര്‍ത്ത വ്യാപാരം വഴി ലക്ഷ്യമിട്ടത്. ഓരോ നിക്ഷേപകനും വിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും വളരാന്‍ കഴിയുന്ന സുതാര്യമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ എന്‍എസ്ഇ പ്രതിജഞാബദ്ധമാണെന്ന് എന്‍എസ്ഇ എം.ഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.