ഇനി അൽപ്പം വിശ്രമം ആകാം: മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില | No changes in today’s gold rate

58000ൽ തന്നെ തുടരുകയാണ് സ്വർണനിരക്ക്
ഇനി അൽപ്പം വിശ്രമം ആകാം: മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില | No changes in today’s gold rate
Published on

കൊച്ചി: രണ്ടു ദിവസത്തിനിടയിൽ റെക്കോർഡ് ഉയരത്തിലെത്തിയ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകളില്ല. 58000ൽ തന്നെ തുടരുകയാണ് സ്വർണനിരക്ക്.(No changes in today's gold rate )

പവന് 58,280 രൂപ എന്ന നിലയിലും, ഗ്രാമിന് 7285 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Related Stories

No stories found.
Times Kerala
timeskerala.com