ഇനിയൽപ്പം വിശ്രമം ആകാം: മാറ്റമില്ലാതെ സ്വർണവില | No changes in today’s gold rate

റെക്കോർഡ് ഉയരത്തിൽ നിന്നും ഇന്നലെ സ്വർണം ഒറ്റയടിക്ക് താഴേയ്ക്ക് വീണിരുന്നു
ഇനിയൽപ്പം വിശ്രമം ആകാം: മാറ്റമില്ലാതെ സ്വർണവില | No changes in today’s gold rate
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. റെക്കോർഡ് ഉയരത്തിൽ നിന്നും ഇന്നലെ സ്വർണം ഒറ്റയടിക്ക് താഴേയ്ക്ക് വീണിരുന്നു.(No changes in today's gold rate )

പവന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ് 63,120 രൂപ എന്ന നിലയിലും, ഗ്രാമിന് 100 രൂപ കുറഞ്ഞ് 7890 രൂപ എന്ന നിലയിലുമാണ് ഇന്നലെ വിപണിയിൽ വ്യാപാരം നടന്നിരുന്നത്. ഇന്നും അതേ വിലയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Related Stories

No stories found.
Times Kerala
timeskerala.com