
കൊച്ചി: ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം വിപണിയില്‍ അഞ്ചു ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ(Nissan India).
ഇതിനകം 5,13,241 വാഹനങ്ങൾ വിറ്റഴിച്ചതായി നിസാന്‍ അറിയിച്ചു. നവംബറില്‍ 9040 യൂണിറ്റുകളുടെ വില്പന രേഖപ്പെടുത്തി. ഒക്ടോബറിനെ അപേക്ഷിച്ച് 62 ശതമാനം വര്‍ധന ഉണ്ടെന്നും നിസ്സാൻ മോട്ടോര്‍ ഇന്ത്യ പറയുന്നു.
ഉപയോക്താക്കള്‍ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസമാണ് നേട്ടത്തിനു കാരണമെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു.