

കൊച്ചി: ആഗോള അസ്ഥിരത തുടരുമ്പോഴും ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ക്കും കമ്മോഡിറ്റികള്‍ക്കും മെച്ചപ്പെട്ട ഭാവി പ്രവചിച്ച് കൊട്ടക് സെക്യൂരിറ്റീസിന്റെ മാര്‍ക്കറ്റ് ഔട്ട്‌ലുക്ക് 2026 പ്രസിദ്ധീകരിച്ചു. വരും വര്‍ഷത്തേയ്ക്കുള്ള പൊതുട്രെന്‍ഡുകള്‍, കമ്മോഡിറ്റി പ്രവചനങ്ങള്‍ തുടങ്ങിയവ ഉള്‍്‌പ്പെടുന്നതാണ് റിപ്പോര്‍ട്ട്. മെച്ചപ്പട്ട വരുമാന വളര്‍ച്ചയും മികച്ച നയങ്ങളും മൂലം ഇക്വിറ്റി വിപണി കുതിപ്പു കാണിക്കുമെന്നും സ്വര്‍ണം സുരക്ഷിതമായ നിക്ഷേപോപാധിയായി തുടരുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നതെന്ന് കൊട്ടക് സെക്യൂരിറ്റീസ് എംഡിയും സിഇഒയുമായ ശ്രീപാല്‍ ഷാ പറഞ്ഞു. പുതുതലമുറ നിക്ഷേപകര്‍ വന്‍തോതില്‍ കടന്നുവരുന്നതും വിപണിക്കും സമ്പദ് സൃഷ്ടിക്കും കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഓഹരികള്‍ പൊതുവില്‍ 2024 സെപ്തംബറിനെ അപേക്ഷിച്ച് 17% ഇടിവു കാട്ടിയെങ്കിലും 2025 കലണ്ടര്‍ വര്‍ഷത്തില്‍ നിഫ്റ്റി 50 എക്കാലത്തെയും കൂടിയ ഉയരത്തിലെത്തി. ലാര്‍ജ് ക്യാപുകള്‍ വന്‍തോതില്‍ വളര്‍ന്നപ്പോള്‍ മിഡ്, സ്‌മോള്‍ ക്യാപുകള്‍ പിന്നിലായി. ഓട്ടോ, ബാങ്ക്, ലോഹ ഓഹരികള്‍ കുതിച്ചു, ഐടി, എഫ്എംസിജി ദുര്‍ബലമായി. വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിഞ്ഞപ്പോള്‍ തദ്ദേശ നിക്ഷേപകരുടെ പിന്തുണ അതിന് ബദലായി. ഐപിഒ വിപണി ഉഷാറായതും ശ്രദ്ധേയമാണ്. ബിഎഫ്എസ്‌ഐ, ടെക്‌നോളജി, ഹെല്‍ത്ത്‌കെയര്‍, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകള്‍ക്കാണ് 20206 കലണ്ടര്‍ വര്‍ഷം മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നത്. സമ്പൂര്‍ണ റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്: https://www.kotaksecurities.com/uploads/K_Sec_Market_Outlook_2026_66d62ea075.pdf