
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപ എന്ന നിലയിലും, പവന് 120 രൂപ കുറഞ്ഞ് 54,800 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala gold rate updates)
ഈ മാസത്തെ റെക്കോർഡ് ഉയരത്തിലായിരുന്ന സ്വർണവില തിരികെയെത്തിയത് കഴിഞ്ഞ ദിവസമാണ്. കടന്നു പോയത് സ്വർണവിലയിൽ വലിയ രീതിയിലുള്ള ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ മാസമാണ്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണംമാണ്രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.