

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ നിരക്കുകൾ ഇടിഞ്ഞിരുന്നു. വാരാന്ത്യത്തിൽ രാജ്യാന്തര സ്വർണ്ണ വ്യാപാരം അവസാനിച്ചിരിക്കുന്നത് നഷ്ടത്തിലാണ്. ഇന്ന് വെള്ളി വിലയിലും മാറ്റങ്ങളില്ല.(kerala gold rate updates)
പവന് 53,440 രൂപ എന്ന നിലയിലും, ഗ്രാമിന് 6,680 രൂപ എന്ന നിലയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് ഇന്നലെ വില കുറഞ്ഞിരുന്നത്.
ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 20.11 ഡോളർ (0.80%) ഉയർന്ന് 2,497.39 ഡോളർ എന്നതാണ് നിരക്ക്.
വെള്ളി വില
ഇന്ന് സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 89.50 രൂപയും, 8 ഗ്രാമിന് 716 രൂപയും,10 ഗ്രാമിന് 895 രൂപയും,100 ഗ്രാമിന് 8,950 രൂപയും, ഒരു കിലോഗ്രാമിന് 89,500 രൂപയുമാണ് നിരക്കുകൾ.