

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവിലയിലാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.(kerala gold rate updates)
പവന് 320 രൂപ കുറഞ്ഞ് 53,440 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ കുറഞ്ഞ് 6680 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നത്തെ വെള്ളിവില ഗ്രാമിന് 89.50 രൂപയും, കിലോഗ്രാമിന് 89,500 രൂപയുമാണ്.
ഇന്ത്യയിലെ വെള്ളിവില തീരുമാനിക്കപ്പെടുന്നത് അന്താരാഷ്ട്ര വിപണിക്കനുസൃതമായാണ്. അതോടൊപ്പം, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയിൽ സ്വാധീനം ചെലുത്തും. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്.