ഇനി അൽപ്പം വിശ്രമം ആയാലോ ?: മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില | Kerala gold rate today

60000 രൂപയ്ക്ക് തൊട്ടടുത്ത് തന്നെ തുടരുകയാണ് സ്വർണം.
ഇനി അൽപ്പം വിശ്രമം ആയാലോ ?: മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില | Kerala gold rate today
Published on

കൊച്ചി: ഉയരങ്ങൾ തൊട്ട സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകളില്ല. 60000 രൂപയ്ക്ക് തൊട്ടടുത്ത് തന്നെ തുടരുകയാണ് സ്വർണം. പവന് 59,600 രൂപ എന്ന നിലയിലും, ഗ്രാമിന് 7450 രൂപ എന്ന നിലയിലും തന്നെയാണ് ഇന്നും വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala gold rate today )

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Related Stories

No stories found.
Times Kerala
timeskerala.com