ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ പയനിയര്‍ ബ്രാഞ്ച് ശൃംഖല വിപുലീകരിച്ച് വെല്‍ത്ത് മാനേജുമെന്‍റ് ബിസിനസ് ശക്തമാക്കുന്നു

IndusInd Bank
Published on

കൊച്ചി: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കൊച്ചി അടക്കം അഞ്ചു പ്രമുഖ നഗരങ്ങളില്‍ പുതിയ ശാഖകള്‍ അവതരിപ്പിച്ച് തങ്ങളുടെ സവിശേഷമായ പയനിയര്‍ ബ്രാഞ്ച് ശൃംഖല 15 സുപ്രധാന കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാക്കുന്ന രീതിയില്‍ വിപുലീകരിച്ചു. എച്ച്എന്‍ഐ, അള്‍ട്രാ എച്ച്എന്‍ഐ വിഭാഗങ്ങളിലുള്ളവര്‍ക്ക് സുഗമമായ വ്യക്തിഗത സേവനങ്ങള്‍ അത്യാധുനീക രീതിയില്‍ നല്‍കുന്ന വിധത്തില്‍ വെല്‍ത്ത് മാനേജുമെന്‍റ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള തന്ത്രപ്രധാന നീക്കം കൂടിയാണിത്. ഓരോ ഇടപാടുകാര്‍ക്കും പ്രത്യേകമായുള്ള ഒരു റിലേഷന്‍ഷിപ് മാനേജരും സര്‍വീസ് റിലേഷന്‍ഷിപ് മാനേജരും ചേര്‍ന്നുള്ള സംഘം സേവനം നല്‍കുന്നതായിരിക്കും പയനിയര്‍ സംവിധാനത്തിന്‍റെ രീതി. ഇടപാടുകാരുടെ എല്ലാ ബാങ്കിങ് സേവനങ്ങളും സംബന്ധിച്ചു അറിവുള്ളവരായിരിക്കും ഇവര്‍.

വിശ്വാസ്യത. വൈദഗ്ദ്ധ്യം, സൗകര്യം എന്നിവയില്‍ അധിഷ്ഠിതമായ റിലേഷന്‍ഷിപിന്‍റെ അടിസ്ഥാനത്തിലുള്ള ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് പയനിയര്‍ ശൃംഖല വിപുലീകരിക്കുന്നതിനു പിന്നിലുള്ളതെന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അഫ്ളുവെന്‍റ് ബാങ്കിങ് ആന്‍റ് ഇന്‍റര്‍നാഷണല്‍ ബിസിനസ് വിഭാഗം മേധാവി സമീര്‍ ധവാന്‍ പറഞ്ഞു. തങ്ങളുടെ അഫ്ളുവെന്‍റ് ബാങ്ക് ബിസിനസ് 2025 മാര്‍ച്ചിലെ കണക്കു പ്രകാരം മൂന്നു വര്‍ഷമായി 19 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ട്. തങ്ങള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ഇരട്ടിയാക്കി വളര്‍ത്താനാവുന്ന സ്ഥിതിയാണെന്നും ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളിലൊന്നായി വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com