
ന്യൂഡൽഹി: 2025 ജനുവരി 1 മുതൽ മോഡൽ ശ്രേണിയിലുടനീളമുള്ള വാഹനങ്ങളുടെ വില 25,000 രൂപ വരെ വർദ്ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് വ്യാഴാഴ്ച അറിയിച്ചു(Hyundai).
ഇൻപുട്ട് ചെലവിലെ വർദ്ധനവ്, പ്രതികൂലമായ വിനിമയ നിരക്ക്, ലോജിസ്റ്റിക്സ് ചെലവിലെ വർദ്ധനവ് എന്നിവ കാരണമാണ് വില വർദ്ധന ആവശ്യമായി വന്നതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) പ്രസ്താവനയിൽ പറഞ്ഞു.