

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾ പ്രമാണിച്ച് കേരളത്തിൽ കോടികളുടെ മദ്യമാണ് വിറ്റഴിഞ്ഞതെന്ന് റിപ്പോർട്ട്. ഇന്നലെ വരെ വിറ്റത് 712.96 കോടി രൂപയുടെ മദ്യമാണ്.(Huge increase in liquor sales in Kerala )
കഴിഞ്ഞ വർഷം ഈ സീസണിൽ 697.05 കോടിയുടെ മദ്യം വിറ്റിരുന്നു. കേരളത്തിൽ ഏറ്റവുമധികം മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. രണ്ടാം സ്ഥാനം പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ്.
ബെവ്‌കോ പുറത്തുവിട്ടത് ഡിസംബർ 22 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ്.