
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. സർവകാല റെക്കോർഡ് വിലയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. 57000 കടക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിനു കൂടിയത്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്.