

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണകളിലായി 1400 രൂപ വർധിച്ച് 90,000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ്. ഇന്നലെ വർധിച്ച അതേ അളവിൽത്തന്നെയാണ് ഇന്ന് വില തിരിച്ചിറങ്ങിയത്.(Gold price plunges in Kerala )
ഇന്ന് പവന് 1400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 88,360 രൂപയായി. ഗ്രാമിന് 175 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 11,045 രൂപയാണ്.
ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണവില ആദ്യമായി 90,000-ന് താഴെയെത്തിയത്. ഇന്നലെ വില വർധിച്ചപ്പോൾ വീണ്ടും 90,000 കടക്കുമെന്ന് സൂചന നൽകിയിരുന്നു.ഏകദേശം പത്ത് ദിവസത്തിനിടെ പവൻ വിലയിൽ 9,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.