
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്(Gold). ഒരു പവന്‍ സ്വര്‍ണത്തിന്റെ പുറത്ത് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 55 രൂപ കുറഞ്ഞ് 8930 രൂപയിൽ എത്തി. കഴിഞ്ഞദിവസം ഒരു പവന്റെ പുറത്ത് 680 രൂപയാണ് കുറഞ്ഞത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വന്നതോടെയാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായതെന്നാണ് വിലയിരുത്തൽ. മാത്രമല്ല; യുഎസില്‍ പണപ്പെരുപ്പം കൂടിയതും സ്വര്‍ണവില ഇടിയാൻ കരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.