കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ വർധന(Gold price). ഇന്ന് പവന് 1200 രൂപ കൂടി ഒരു പവന് സ്വര്‍ണത്തിന്റെ വില 76,960 രൂപയിലെത്തി.
ഇതുവരെയുള്ള സര്‍വകാല റെക്കോഡും ഭേദിച്ചാണ് സ്വര്‍ണവില ഇന്ന് ഉയരം തൊട്ടത്. സ്വർണ്ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9620 രൂപയിലെത്തി.
അതേസമയം ആഗസ്റ്റ് ആദ്യവാരത്തിൽ 73,200 രൂപയായിരുന്ന സ്വര്ണവിലയാണ് അവസാന വാരമായപ്പോഴേക്കും വൻ വർധന രേഖപ്പെടുത്തിയത്.