കൊച്ചി: ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മ്യൂച്വൽ ഫണ്ട് ‘ഡിഎസ്പി മൾട്ടി അസറ്റ് ഓമ്‌നി ഫണ്ട് ഓഫ് ഫണ്ട്സ്’ അവതരിപ്പിച്ചു. മാർക്കറ്റ് വിശകലനം ചെയ്യാനും നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും സാധാരണ നിക്ഷേപകർക്ക് പ്രയാസമാണ്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപകല്പന ചെയ്ത ഓപ്പൺ‑എൻഡഡ് ഫണ്ടാണിത്. ഡിഎസ്പി മ്യൂച്വൽ ഫണ്ടിന്റെ ഇൻ‑ഹൗസ് മാർക്കറ്റ് ഇന്റലിജൻസ് സംവിധാനമായ ഡിഎസ്പി നേത്ര മുഖേനയാണ് ഈ ഫണ്ട് മാനേജ് ചെയ്യപ്പെടുന്നത്. മാർക്കറ്റ് വിശദമായി വിശകലനം ചെയ്‌തും അപകടസാധ്യത പരിഗണിച്ചും ശരിയായ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ ഡിഎസ്പി നേത്ര സഹായിക്കുമെന്ന് ഡിഎസ്പിയുടെ ഹെഡ് ഓഫ് പ്രോഡക്ട് ആൻഡ് മാർക്കറ്റ് സ്‌ട്രാറ്റജിസ്റ്റ് സാഹിൽ കപൂർ പറഞ്ഞു. ഹ്രസ്വകാല പ്രവചനങ്ങൾ പിന്തുടരുമ്പോൾ നിക്ഷേപകർ പലപ്പോഴും തെറ്റായ തീരുമാനം എടുക്കാൻ സാധ്യത ഉയരും.
ശരിയായ സ്ഥിതിവിവരക്കണക്കുകളും മുൻകാല മാർക്കറ്റ് പ്രവണതകളും അടിസ്ഥാനമാക്കി മാർക്കറ്റിലെ അപകടസാധ്യത പരിശോധിക്കുന്നതിന് വികസിപ്പിച്ച സംവിധാനമാണ് ഡിഎസ്പി നേത്രയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ‘ഫണ്ട് ഓഫ് ഫണ്ട്സ്’ അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്
🎙️ Latest Podcast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

