ക്രോമയുടെ ബാക്ക് ടു കാമ്പസ് സെയില്‍
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, ബാക്ക് ടു കാമ്പസ് സെയിൽ ആരംഭിച്ചു. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട്‌ഫോണുകൾ, ആക്‌സസറികൾ എന്നിവയിൽ വിദ്യാർത്ഥികൾക്ക് മികച്ച ഡീലുകളാണ് ബാക്ക് ടു കാമ്പസ് സെയിലിലൂടെ ക്രോമ നൽകുന്നത്. സീറോ-കോസ്റ്റ് ഇഎംഐകൾ, ക്യാഷ്ബാക്ക്, എക്സ്ക്ലൂസീവ് സ്റ്റുഡന്‍റ് ബണ്ടിലുകൾ എന്നിവയെല്ലാം ബാക്ക് ടു കാമ്പസ് സെയിലിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കുള്ള കിഴിവുകൾ, എക്സ്ചേഞ്ച് ബോണസുകൾ, 10,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് എന്നിവയെല്ലാം ഉള്‍പ്പെടെ മാക്ബുക്ക് എയർ എം2 വിന്‍റെ വില 46,390 രൂപ മുതൽ ആരംഭിക്കും. സാംസങ് ഗാലക്‌സി എസ്9 5ജി ടാബ് 3849 രൂപ പ്രതിമാസ തവണയിൽ ലഭിക്കും. സൗജന്യ മൈക്രോസോഫ്റ്റ് ഓഫീസ്, 24 മാസം വരെ കാലയളവുള്ള സീറോ കോസ്റ്റ് ഇഎംഐ, 10,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടെ എഐ-പവേർഡ് വിൻഡോസ് ലാപ്‌ടോപ്പുകളുടെ വില 55,990 രൂപ മുതലാണ് ആരംഭിക്കുന്നത്.
200-ത്തിലധികം നഗരങ്ങളിലായുള്ള 560-ത്തിലധികം സ്റ്റോറുകളിലൂടെ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ബണ്ടിലുകളും ആകർഷണീയമായ ഇളവുകളും ബാക്ക് ടു കാമ്പസ് സെയിലിന്‍റെ ഭാഗമായി ക്രോമ നൽകുന്നുണ്ട്.
എക്സ്ചേഞ്ച് ഓഫറോടുകൂടി റെയ്‌സൻ3 ലാപ്‌ടോപ്പുകൾ 28,990 രൂപ മുതൽ ലഭ്യമാണ്. ഇതിനൊപ്പം 999 രൂപ വിലയുള്ള ആന്‍റിവൈറസും വയർലെസ് മൗസും സൗജന്യമായി ലഭിക്കും. എക്സ്ചേഞ്ച് ഓഫറോടുകൂടി ഇന്‍റൽ ഐ3 ലാപ്‌ടോപ്പുകൾ 32,990 രൂപ മുതൽ സൗജന്യ ആന്‍റിവൈറസിനും വയർലെസ് മൗസിനുമൊപ്പം ലഭിക്കും. ഗെയ്‌മിംഗ് ലാപ്‌ടോപ്പുകള്‍ 52,990 രൂപ മുതൽ 2590 രൂപ വിലയുള്ള സൗജന്യ ആന്‍റിവൈറസിനും വയർലെസ് മൗസിനുമൊപ്പവും ലഭിക്കും.
അടുത്തുള്ള ക്രോമ സ്റ്റോർ സന്ദർശിച്ചോ www.croma.com ൽ ഓൺലൈനായി ഷോപ്പിംഗ് നടത്തിയോ ഉപഭോക്താക്കൾക്ക് ഓഫറുകള്‍ സ്വന്തമാക്കാം.