മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി കടന്നു | Business Update: Gold Loan AUM Crosses landmark milestone of Rs. 1 Lakh Crore

ദീര്‍ഘകാല വളര്‍ച്ച, ഉപഭോക്തൃ കേന്ദ്രീകൃത നവീകരണങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയ്ക്ക് മുന്‍തൂക്കം
Muthoot
Published on

കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ് മുത്തൂറ്റ് ഫിനാന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2025 മാര്‍ച്ച് 13ലെ കണക്കുകള്‍ പ്രകാരമാണ് സ്ഥാപനം ഈ നാഴികക്കല്ലു പിന്നിട്ടത്.

മികവുകള്‍ നേടുന്നതിലും ഉപഭോക്തൃ സേവനങ്ങള്‍ നല്‍കുന്നതിലും തങ്ങള്‍ക്കുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേയും തലമുറകളായി വളര്‍ത്തിക്കൊണ്ടു വന്ന വിശ്വാസ്യതയുടേയും പ്രതിഫലനമാണ് സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു എന്ന നേട്ടമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ഈ നേട്ടം കൈവരിക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജീവനക്കാര്‍, ഉപഭോക്താക്കള്‍, ബാങ്കിങ് പങ്കാളികള്‍, നിക്ഷേപകര്‍, ഓഹരി ഉടമകള്‍, എന്‍സിഡി നിക്ഷേപകര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. സുസ്ഥിരവും ശക്തവുമായ ഒരു സാമ്പത്തിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും മേല്‍നോട്ടവും നല്‍കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ റെഗുലേറ്റര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ദീര്‍ഘകാല വളര്‍ച്ച, ഉപഭോക്തൃ കേന്ദ്രീകൃത നവീകരണങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി എന്‍ബിഎഫ്സി മേഖലയില്‍ തങ്ങളുടെ നേതൃത്വം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com