Axis Bank: തടസ്സരഹിതമായ പേയ്മെന്‍റിനായി ആക്സിസ് ബാങ്ക്, ബോട്ടും മാസ്റ്റര്‍കാര്‍ഡുമായി ചേര്‍ന്ന് 'വേവ് ഫോര്‍ച്യൂണ്‍' സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു

Axis Bank
Published on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് രാജ്യത്തെ ഒന്നാം നമ്പര്‍ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട്, ആഗോള പേയ്മെന്‍റ് ടെക്നോളജി ലീഡറായ മാസ്റ്റര്‍കാര്‍ഡ് എന്നിവയുമായി ചേര്‍ന്ന് 'ടാപ്പ് & പേ' എന്‍എഫ്സി പേയ്മെന്‍റ് സംവിധാനത്തോട് കൂടിയുള്ള പുതിയ സ്മാര്‍ട്ട് വാച്ച് 'വേവ് ഫോര്‍ച്യൂണില്‍' പുറത്തിറക്കി.

സൗകര്യവും സുരക്ഷയും അടുത്ത തലമുറ സ്മാര്‍ട്ട് വാച്ച് അനുഭവവും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത 'വേവ് ഫോര്‍ച്യൂണി'ന് 3,299 രൂപയാണ് വില (പ്രത്യേക ഓഫറുകളില്‍ 2,599 രൂപ). ഇതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും.

ആക്സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഇനി തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബോട്ടിന്‍റെ ഔദ്യോഗിക പേയ്മെന്‍റ് ആപ്പായ ക്രസ്റ്റ് പേ വഴി വേവ് ഫോര്‍ച്യൂണ്‍ സ്മാര്‍ട്ട് വാച്ചില്‍ സുരക്ഷിതമായി ടോക്കണൈസ് ചെയ്യാനും അതിലൂടെ എളുപ്പത്തില്‍ കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റുകള്‍ നടത്താനും സാധിക്കും. മാസ്റ്റര്‍കാര്‍ഡിന്‍റെ ടോക്കണൈസേഷന്‍ സാങ്കേതികവിദ്യയുടെയും ടാപ്പി ടെക്നോളജീസിന്‍റെ മികച്ച ടോക്കണ്‍ റിക്വസ്റ്റര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്‍റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് പിന്‍ നമ്പര്‍ നല്‍കാതെ തന്നെ പിഒഎസ് ഉപകരണത്തില്‍ 5,000 രൂപ വരെ ഒറ്റയടിക്ക് വേഗത്തിലും സുരക്ഷിതമായും പേയ്മെന്‍റ് നടത്താനാകും.

മാസ്റ്റര്‍കാര്‍ഡിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ പേയ്മെന്‍റ് സംവിധാനം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡുകള്‍ സ്മാര്‍ട്ട് വാച്ചിന്‍റെ സ്ട്രാപ്പിനുള്ളില്‍ സുരക്ഷിതമായി ടോക്കണൈസ് ചെയ്യാനും വേഗതയേറിയതും തടസ്സരഹിതവുമായ ഇടപാടുകള്‍ നടത്താനും സഹായിക്കും. മാസ്റ്റര്‍കാര്‍ഡ്, വിസാ നെറ്റ്വര്‍ക്കുകളിലുളള ആക്സിസ് ബാങ്കിന്‍റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക്, വേവ് ഫോര്‍ച്യൂണ്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് പേയ്മെന്‍റുകള്‍ നടത്തുമ്പോഴും അവരുടെ കാര്‍ഡുമായി ബന്ധപ്പെട്ട റിവാര്‍ഡുകളും ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കും.

ആക്സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നൂതനവും സുരക്ഷിതവുമായ ഡിജിറ്റല്‍ ബാങ്കിംഗ് പരിഹാരങ്ങള്‍ നല്‍കുന്നതിനായി വിവിധ സേവന ദാതാക്കളുമായി സഹകരിച്ച് വരുകയാണ്. ഇതിന്‍റെ ഭാഗമായി ആളുകളുടെ ദൈനംദിന ജീവിതത്തില്‍ കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റുകള്‍ തടസ്സമില്ലാതെ സംയോജിപ്പിച്ചു എവിടെവെച്ചും പേയ്മെന്‍റുകള്‍ നടത്തുന്നതിന് ബോട്ടുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ടോക്കണൈസ്ഡ് കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റുകളിലെ തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച്, 'വേവ് ഫോര്‍ച്യൂണ്‍' എന്ന അത്യാധുനിക സ്മാര്‍ട്ട് വാച്ച് ഉപയോക്താക്കള്‍ക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ പേയ്മെന്‍റ് അനുഭവത്തോടൊപ്പം ഉയര്‍ന്ന സുരക്ഷയും ഉറപ്പ് വരുത്തുമെന്ന് ആക്സിസ് ബാങ്കിന്‍റെ കാര്‍ഡ്, പേയ്മെന്‍റ്, വെല്‍ത്ത് മാനേജ്മെന്‍റ് വിഭാഗം പ്രസിഡന്‍റും മേധാവിയുമായ ആര്‍നിക ദീക്ഷിത് പറഞ്ഞു.

ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിന് സാങ്കേതികവിദ്യയുടെ അതിരുകള്‍ ഭേദിച്ച് മുന്നോട്ട് പോകാന്‍ തങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആക്സിസ് ബാങ്കുമായുള്ള സഹകരണം സുരക്ഷിതവും അനായാസവുമായ പെയ്മെന്‍റ് രീതികള്‍ സാധ്യമാക്കുന്നു. ഇതിലൂടെ കോണ്‍ടാക്റ്റ്ലെസ് ഇടപാടുകള്‍ മുമ്പത്തേക്കാളും കൂടുതല്‍ ലഭ്യമാകുന്നുവെന്ന് ബോട്ട് സഹസ്ഥാപകനും സിഇഒയുമായ സമീര്‍ മേത്ത പറഞ്ഞു.

ഭാവിയില്‍ പേയ്മെന്‍റുകള്‍ ആംഗ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നമ്മുടെ ദിനചര്യകളുമായി സംയോജിപ്പിക്കുകയും അതിലൂടെ ഇടപാടുകള്‍ തടസ്സരഹിതമായി നടക്കുകയും ചെയ്യും. ഏത് രൂപത്തിലായിരുന്നാലും വെയറബിള്‍ ഉപകരണങ്ങള്‍ ഈ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിക്കും. വേഗതയേറിയതും സുരക്ഷിതവുമായ പേയ്മെന്‍റ് അനുഭവങ്ങള്‍ ഇവ നല്‍കും. ഭാവിയിലെ വ്യാപാര ശൈലി രൂപപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയില്‍ ടോക്കനൈസേഷന്‍ സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചിന്‍റെ വളര്‍ച്ചക്ക് പിന്തുണ നല്‍കുന്നതില്‍ മാസ്റ്റര്‍കാര്‍ഡിന് സന്തോഷമുണ്ട്. ഇത് ഉപയോക്താക്കളെ അവരുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാന്‍ പ്രാപ്തരാക്കുമെന്ന് മാസ്റ്റര്‍കാര്‍ഡിന്‍റെ ദക്ഷിണേഷ്യ മേഖലാ പ്രസിഡന്‍റായ ഗൗതം അഗര്‍വാള്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com