അര്‍ഥ ഗ്ലോബല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ക്രെഡിറ്റ് നിക്ഷേപം ആരംഭിക്കുന്നു; പ്രോജക്റ്റ് വില്‍പ്പനയുമായി ബന്ധിപ്പിച്ചിട്ടുള്ള 4 വര്‍ഷ എന്‍.സി.ഡി-യില്‍ 700 കോടി രൂപ നിക്ഷേപിക്കുന്നു

അര്‍ഥ ഗ്ലോബല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ക്രെഡിറ്റ് നിക്ഷേപം ആരംഭിക്കുന്നു; പ്രോജക്റ്റ് വില്‍പ്പനയുമായി ബന്ധിപ്പിച്ചിട്ടുള്ള 4 വര്‍ഷ എന്‍.സി.ഡി-യില്‍ 700 കോടി രൂപ നിക്ഷേപിക്കുന്നു
Published on

ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കാറ്റഗറി മൂന്ന് ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളില്‍ (എഐഎഫ്) ഒന്നായ അര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ക്രെഡിറ്റ് നിക്ഷേപം പ്രഖ്യാപിച്ചു. ഹൈദരാബാദിലെ വികസ്വരമായ ഫിനാന്‍ഷ്യല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന, 2.8 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വാണിജ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതിയായ ഫീനിക്‌സ് ട്രൈറ്റണ്‍ പൂര്‍ത്തിയാക്കുന്നതിന് പണം കണ്ടെത്തുന്നതിനായി ഫണ്ട് 700 കോടി രൂപ നിക്ഷേപിച്ചു.

നാല് വര്‍ഷത്തെ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ച (എന്‍.സി.ഡി)റായിട്ടുള്ള നിക്ഷേപം പ്രോജക്റ്റിന്റെ വില്‍പ്പന പ്രകടനവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഒരു നൂതനമായ വേരിയബിള്‍ റിട്ടേണ്‍ മോഡല്‍ അവതരിപ്പിക്കുന്നു. മിനിമം (floor) പലിശ നിരക്കും പരമാവധി (cap) പലിശ നിരക്കും ഉള്ളതിനാല്‍, വരുമാനം പ്രോജക്റ്റിന്റെ വരുമാന ചക്രങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഡെവലപ്പര്‍ക്ക് പണലഭ്യതയിലുള്ള സമ്മര്‍ദ്ദം ഫലപ്രദമായി കുറയ്ക്കുകയും നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നേട്ട സാധ്യതയും ഇത് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

'5000 കോടി രൂപയില്‍ അധികം മൂല്യമുള്ള അര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടില്‍ നിന്നുള്ള ആദ്യത്തെ സ്വകാര്യ ക്രെഡിറ്റ് നിക്ഷേപം ആരംഭിക്കുന്നതിലൂടെ ഇന്ത്യന്‍ സംരംഭകര്‍ നേരിടുന്ന യഥാര്‍ത്ഥ ലോക ബിസിനസ്സ് വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്ന നൂതനമായ ഘടനകള്‍ ഞങ്ങള്‍ വിപണിയിലേക്ക് കൊണ്ടുവരികയാണ്. ഫീനിക്‌സ് ഗ്ലോബല്‍ സ്‌പേസസ് പ്രോജക്റ്റിനായുള്ള ഈ ഘടനാപരമായ ധനസഹായം, പൂര്‍ത്തിയാകാറായ ഒരു ഉയര്‍ന്ന നിലവാരമുള്ള പ്രോജക്റ്റിന് ലാസ്റ്റ്-മൈല്‍ ഫിനാന്‍സിംഗ് നല്‍കും,'' അര്‍ത്ത ഭാരത് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ഐ.എഫ്.എസ്.സി എല്‍.എല്‍.പി-യുടെ മാനേജിംഗ് പാര്‍ട്ണറായ സച്ചിന്‍ സാവ്‌റികര്‍ പറഞ്ഞു.

ഈ ഇടപാടിന്റെ നിയമപരമായ ചട്ടക്കൂടും ഡോക്യുമെന്റേഷനും എ.സെഡ്.ബി & പാര്‍ട്‌ണേഴ്‌സ് കൈകാര്യം ചെയ്തപ്പോള്‍, ബി.എസ്.ആര്‍ & കോ (കെ.പി.എം.ജി ഇന്ത്യ) ടാക്‌സ് സ്ട്രക്ചറിംഗില്‍ ഉപദേശം നല്‍കി.

ഈ നിക്ഷേപം അര്‍ഥ ഗ്ലോബലിന്റെ മൂന്ന് തലങ്ങളുള്ള തന്ത്രത്തിന്റെ ഭാഗമാണ്, അതില്‍ ഉള്‍പ്പെടുന്നു:

1) ഇന്ത്യയിലും ആഗോളതലത്തിലും പ്രതിസന്ധിയിലായ ആസ്തികളില്‍ നിക്ഷേപിക്കുക,

2) അയവുള്ള മൂലധനം ആവശ്യമുള്ള ലാഭകരമായ ഇന്ത്യന്‍ ബിസിനസ്സുകള്‍ക്ക് സ്വകാര്യ ക്രെഡിറ്റ് നല്‍കുക, കൂടാതെ

3) വെന്‍ച്വര്‍ ഡെബ്റ്റ് ഉള്‍പ്പെടെയുള്ള സജീവമായ പി.ഇ-സ്‌റ്റൈല്‍ നിക്ഷേപങ്ങള്‍.

24 വര്‍ഷത്തിലേറെയായി ഹൈദരാബാദിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഒരു പ്രധാന ഇടപാടുകാരായ ഫീനിക്‌സ് ഗ്ലോബല്‍ സ്‌പേസസ് 40% വിപണി വിഹിതം അവകാശപ്പെടുന്നു. അവരുടെ ഏറ്റവും പുതിയ പദ്ധതിയായ ഫീനിക്‌സ് ട്രൈറ്റണ്‍ 3.15 ഏക്കറില്‍ സ്ഥിതി ചെയ്യുന്നു, കൂടാതെ ജി+41 നിലകളുള്ള, ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ഒരു ടവര്‍ ഉള്‍ക്കൊള്ളും. ഇത് ആധുനിക കോര്‍പ്പറേറ്റ് ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. പ്രോജക്റ്റില്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍, ഡബിള്‍-ഹൈറ്റ് ലോബികള്‍, ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത പൂന്തോട്ടങ്ങള്‍, വിശാലമായ കാഴ്ചകളുള്ള സ്‌കൈ ലോഞ്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ക്ലബ് ഹൗസ്, സ്‌പോര്‍ട്‌സ് അരീന, ബിസിനസ് സെന്റര്‍, 100% പവര്‍ ബാക്ക്-അപ്പ്, മഴവെള്ള സംഭരണം, മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയുടെ പിന്തുണയുള്ള 24x7 ജലവിതരണം എന്നിവയാണ് ആസൂത്രണം ചെയ്തിട്ടുള്ള മറ്റ് സൗകര്യങ്ങള്‍. പൂര്‍ത്തിയാകുമ്പോള്‍, ഫീനിക്‌സ് ട്രൈറ്റണ്‍ ഗ്രേഡ്-എ ഓഫീസ് സ്ഥലത്തിനായുള്ള ഒരു പ്രധാന വിലാസമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഹൈദരാബാദിന്റെ ഉന്നത തല ബിസിനസ്സ് ഹബ്ബെന്ന പദവിയെ ശക്തിപ്പെടുത്തും.

''ഇന്ത്യയിലെ ഞങ്ങളുടെ ആഴത്തിലുള്ള ശൃംഖല ഉപയോഗിച്ച്, ആഗോളതലത്തില്‍ ഇന്ത്യയുടെ ആകര്‍ഷണീയതയെ ശക്തിപ്പെടുത്തുന്ന നൂതനമായ മൂല്യം സൃഷ്ടിക്കുന്ന നിര്‍ദ്ദേശങ്ങളിലൂടെ ആഗോള മൂലധന സ്രോതസ്സുകളെ സംരംഭകരുമായി ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു,'' സാവ്‌റികര്‍ പറഞ്ഞു. പ്രോജക്റ്റ് യാഥാര്‍ത്ഥ്യങ്ങളുമായി യോജിക്കുന്ന ഇഷ്ടാനുസൃത മൂലധന ഘടനകളിലൂടെ യഥാര്‍ത്ഥ സമ്പദ്വ്യവസ്ഥയിലെ ബിസിനസ്സുകളെ പിന്തുണയ്ക്കാനുള്ള അര്‍ത്ത ഗ്ലോബലിന്റെ പ്രതിബദ്ധന ഈ ഇടപാട് എടുത്തു കാണിക്കുന്നു.

മൗറീഷ്യസില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിനായി സെബിയുടെ കീഴില്‍ ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റര്‍ (എഫ്.പി.ഐ) ആയി രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ 'പ്രതിസന്ധിയിലായ ആസ്തികളുടെ' കാറ്റഗറി മൂന്ന് എഐഎഫ് ആയിരുന്നു അര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്. ഇന്ന്, എ.യു.എം, ഓഫീസ് വിസ്തീര്‍ണ്ണം, ജീവനക്കാരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇത് ഗിഫ്റ്റ് സിറ്റിയിലെ ആദ്യ 10 ഫണ്ട് മാനേജര്‍മാരില്‍ ഇതിടം നേടിയിരിക്കുന്നു.

ഈ നിക്ഷേപത്തിലൂടെ, അര്‍ഥ ഗ്ലോബല്‍ ഇന്ത്യയുടെ സ്വകാര്യ ക്രെഡിറ്റ് രംഗത്ത് ഒരു പുതിയ കാലഘട്ടത്തിന് തുടക്കം കുറിക്കുന്നു. ഇത് നൂതനമായ രൂപകല്‍പ്പനയെ മേഖലയിലെ ഉള്‍ക്കാഴ്ചയുമായി സംയോജിപ്പിച്ച്, സംരംഭകര്‍ക്ക് വളര്‍ച്ച സാധ്യമാക്കുന്നതും നിക്ഷേപകര്‍ക്ക് ലാഭകരവുമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com