
ബെംഗളൂരു: കേന്ദ്ര ബജറ്റിൽ കർണാടകയോട് അനീതിയാണ് കാട്ടിയതെന്ന് പറഞ്ഞ് രംഗത്തെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രസർക്കാർ അവതരിപ്പിച്ചത് നിരാശാജനകമായ ബജറ്റ് ആണെന്നും, കഴിഞ്ഞ പ്രാവശ്യം ചെയ്തത് പോലെത്തന്നെ ഈ വർഷവും കർണാടകയ്ക്ക് കേന്ദ്രബജറ്റ് ഒന്നും നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Union Budget 2025 )
റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ ബജറ്റിന് മുമ്പുള്ള ചർച്ചയിൽ പങ്കെടുക്കാൻ അയച്ചിരുന്നുവെന്നും, എന്നാൽ അദ്ദേഹം സംസ്ഥാനത്തിനായി ഉന്നയിച്ച ആവശ്യങ്ങളിൽ ഒരെണ്ണം പോലും അനുവദിച്ചില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
കർണാടക രാജ്യത്ത് ഏറ്റവും കൂടുതൽ നികുതിയൊടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമായിട്ടു പോലും ബീഹാറിന് കൂടുതൽ ഫണ്ട് അനുവദിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.