
വയനാട് : കേന്ദ്ര ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് വയനാട് ദുരന്ത ബാധിതരുടെ സംഘടന. ഉരുൾപ്പൊട്ടൽ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ ഇവർ കടുത്ത അതൃപ്തി അറിയിച്ചു.(Union Budget 2025)
ബജറ്റിൽ വലിയ സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, മുണ്ടക്കൈ ഇന്ത്യയിൽ അല്ലേയെന്ന് സംശയിച്ചു പോകുന്നുവെന്നും ഇവർ പറഞ്ഞു. പ്രതികരണം ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടേതാണ്.
ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, ഒന്നും നടക്കാത്തതിൽ നിരാശയുണ്ടെന്നും ഇവർ വ്യക്തമാക്കി. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞെന്നാണ് ഇവർ പറഞ്ഞത്. പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സംഘടന അംഗങ്ങൾ പ്രതികരിച്ചു.