ലൈഫ് പദ്ധതിക്ക് 1160 കോടി, കെ ഹോം പദ്ധതിയിലൂടെ ടൂറിസം വികസനം’: ധനമന്ത്രി | Kerala Budget 2025

വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലൈഫ് പദ്ധതിക്ക് 1160 കോടി, കെ ഹോം പദ്ധതിയിലൂടെ ടൂറിസം വികസനം’: ധനമന്ത്രി | Kerala Budget 2025
Published on

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റും തൻ്റെ അഞ്ചാമത്തെ ബജറ്റും അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം ഒരു വികസന ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Kerala Budget 2025 )

2025-26 ലൈഫ് പദ്ധതിക്ക് വേണ്ടി 1160 കോടി രൂപ വകയിരുത്തിയെന്ന് അറിയിച്ച് ധനമന്ത്രി. കുറഞ്ഞത് ഒരു ലക്ഷം വീടുകളാണ് ഈ കാലയളവിൽ പൂർത്തിയാക്കുന്നത്. പട്ടികജാതിയിലെ 111996 പേര്‍ക്കും, പട്ടിക വർഗ്ഗത്തിലെ 43332 പേര്‍ക്കും വീട് നൽകിയെന്നും മന്ത്രി പറഞ്ഞു.

ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആവിഷ്‌ക്കരിക്കുമെന്നും, ഹൈഡ്രജന്‍ ഉൽപ്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി തുടങ്ങുമെന്നും, തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിൻ്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാൻ സാധിക്കുമെന്നും പറഞ്ഞ മന്ത്രി, വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കുമെന്നും വ്യക്തമാക്കി. ഐടി പാർക്കുകൾ തുടങ്ങുന്നത് കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് എന്നും, സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌ക്കരിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.

ഹെല്‍ത്ത് ടൂറിസം പദ്ധതിക്ക് 50 കോടിയെന്നും, 150ഓളം പാലങ്ങളുടെ നിര്‍മ്മാണം ഉടനെന്ന് പറഞ്ഞ ധനമന്ത്രി, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി നടപടിയെടുക്കുമെന്നും അറിയിച്ചു.

കേന്ദ്രം നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും വെട്ടിക്കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ അദ്ദേഹം, ശമ്പള കുടിശ്ശികയുടെ 2 ഗഡു ഈ വര്‍ഷം നല്‍കുമെന്നും അറിയിച്ചു. ഡി എ കുടിശ്ശികയുടെ ലോക്കിങ് ഇന്‍ പീരിഡ് ഒഴിവാക്കുമെന്നും, സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീർക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെട്രോക്കുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കുമെന്നും, 2024ലെ കണക്ക് അനുസരിച്ച് പ്രവാസികൾ അയയ്ക്കുന്ന പണത്തിൻ്റെ കണക്കിൽ കേരളം ഒന്നാമതാണെന്നും പറഞ്ഞ മന്ത്രി, 21 ശതമാനമാണ് കേരളത്തിലേക്ക് പ്രവാസികൾ സംഭാവന ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു.

വയനാട് പുനരധിവാസത്തിന് 2221 കോടി രൂപ വേണമെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന് ആദ്യ ഘട്ടത്തിൽ 750 കോടി നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോക കേരളാ കേന്ദ്രം സ്ഥാപിക്കുമെന്നും, ഇത് 5 കോടി രൂപയുടെ പദ്ധതിയാണെന്നും പറഞ്ഞ ധനമന്ത്രി, തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മ്മാണശാലയെന്നും, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാന്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

റോഡുകൾക്കും പാലങ്ങൾക്കും 3061 കോടിയെന്നും, കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കുമെന്നും പറഞ്ഞ അദ്ദേഹം, 3061 കോടി സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചിട്ടുണ്ടെന്നും, ധനനികുതി വര്‍ധനവ് സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മെച്ചപ്പെത്തിയെന്നും വ്യക്തമാക്കി.

നാടുമായുള്ള പ്രവാസികളുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും, ഇതിനായി 5 കോടി രൂപ അനുവദിച്ചവെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com