
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നടപടിയെടുക്കുമെന്നറിയിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.(Kerala Budget 2025 )
കഴിഞ്ഞ ബജറ്റിൽ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ള ജീവനക്കാർക്ക് ഒരു അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ഇതിനായുള്ള നടപടികൾ സ്വീകരിക്കുക കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യു.പി.എസ്, മറ്റു സംസ്‌ഥാനങ്ങളിലെ സമാന രീതിയിലുള്ള പെൻഷൻ പദ്ധതികൾ എന്നിവ കൂടി പരിശോധിച്ചതിന് ശേഷമാകും.