
തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ് മാത്രമല്ല, ഇത് വയോജനങ്ങൾക്ക് കരുതൽ നൽകുന്ന ബജറ്റ് കൂടിയാണ്.(Kerala Budget 2025)
മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകിയ ഈ ബജറ്റിൽ സർക്കാർ അംഗീകൃത ഡിജിറ്റൽ ഗ്രിഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കിടപ്പു രോഗികൾക്കും പാലിയേറ്റീവ് കെയർ, മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പ് വരുത്തുമെന്ന് അറിയിച്ചു.
ഇത് ആരോഗ്യം, സാമൂഹ്യക്ഷേമം, തദ്ദേശ ഭരണം എന്നീ വകുപ്പുകൾ പ്രായോഗിക തലത്തിൽ സംയോജിപ്പിച്ചു കൊണ്ടുള്ള പരിപാടിയാണ് എന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്.
കിടപ്പുരോഗികൾ അല്ലാത്തവർക്ക് ഹെൽത്തി ഏജിങ് പദ്ധതി നടപ്പിലാക്കും. അധിക ധനസമാഹരണത്തിന് വേണ്ടി 50 കോടി രൂപ വകയിരുത്തി.