
കോഴിക്കോട്: കേന്ദ്ര ബജറ്റിന് ശേഷം കേരളത്തോട് കേന്ദ്ര അവഗണനയെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും, ഇത് തെറ്റാണെന്നും പറഞ്ഞ് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കണക്കുകൾക്ക് കള്ളം പറയാനാവില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ, കേന്ദ്രം ബജറ്റിൽ കേരളത്തെ കൈയ്യയച്ച് സഹായിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.(K Surendran against Kerala Govt )
ഏത് വിഷയത്തിലാണെങ്കിലും സഹായിച്ചുവെന്നും, കേരളത്തിന് കേന്ദ്രത്തോടുള്ള മനോഭാവം ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് എന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയല്ല ധനകാര്യ മാനേജ്മെന്‍റാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യു പി എ സർക്കാർ നൽകിയതിനേക്കാൾ സഹായം ബി ജെ പി സർക്കാർ നൽകിയെന്നും, കേരളത്തോടുള്ള അവഗണന എന്ന പരാതി അടിസ്ഥാനരഹിതമാണ് എന്നും പറഞ്ഞ കെ സുരേന്ദ്രൻ, ശരാശരി ഒരു വർഷം റെയിൽവേയ്ക്ക് 370 കോടി നൽകിയിട്ടുണ്ടെനന്നും പ്രതികരിച്ചു. ഇതുമായി സഹകരിക്കാത്തത് സംസ്ഥാന സർക്കാർ ആണെന്നും അദ്ദേഹം ആരോപിച്ചു.